നല്ല crispy ആയിട്ടുള്ള ഉഴുന്നുവട | Uzhunnu Vada

ഉഴുന്നു വട മാത്രം പോരല്ലോ . ചട്ണിയും വേണം . വലിയ സംഭവം ഒന്നും അല്ല . വീട്ടിൽ തന്നെ ഉണ്ടാക്കാം

Uzhunnu Vada

Ingredients

ഉഴുന്നുവട

  1. ഉഴുന്ന് - 1 Cup
  2. അരിപ്പൊടി - 2 tablespoon
  3. ഇഞ്ചി (കൊത്തി അരിഞ്ഞത് ) - 2 teaspoon
  4. പച്ചമുളക് (ചെറുതായി അരിഞ്ഞെടുക്കുക) - 2 എണ്ണം
  5. സവാള (ചെറുതായി അരിഞ്ഞെടുക്കുക) - 1 എണ്ണം
  6. കറിവേപ്പില (അരിഞ്ഞെടുക്കുക) - 1 തണ്ട്
  7. ഉപ്പ് - ആവശ്യത്തിന്
  8. എണ്ണ - ആവശ്യത്തിന്
  9. വെള്ളം -ആവശ്യത്തിന്

ചട്‌ണി

  1. തേങ്ങാ ചിരകിയത് - 1 Cup
  2. ചെറിയ ഉള്ളി - 3 എണ്ണം
  3. ഇഞ്ചി - 1 വലിയ കഷ്‌ണം (നുറുക്കിയെടുക്കുക)
  4. കറിവേപ്പില - 1 തണ്ട്
  5. ഉപ്പ് - ആവശ്യത്തിന്

Preparation

ഉഴുന്നുവട

  1. ഉഴുന്ന് നന്നായി കഴുകി എടുക്കുക . ഇത് വെള്ളത്തിലിട്ട് 2 മണിക്കൂർ കുതിരാൻ വെക്കുക.
  2. ശേഷം വെള്ളം ചേർക്കാതെ അരച്ചെടുക്കുക . അരയ്ക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ 1 tablespoon വെള്ളം ചേർക്കാം.
  3. ഇതിലേക്ക് അരിപ്പൊടി ചേർത്ത് 4 or 5 മിനിറ്റ് നന്നായി ഇളക്കുക . നല്ല മയം കിട്ടാൻ വേണ്ടി ആണിത് .
  4. ശേഷം ഇതിലേക്ക് ഇഞ്ചി , പച്ചമുളക് , സവാള , കറിവേപ്പില , ഉപ്പ് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക . ഇത് അരമണിക്കൂർ അടച്ചുവെക്കുക .
  5. ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കുക . തയ്യാറാക്കി വെച്ചിരിക്കുന്ന മാവിൽനിന്ന് സ്വല്പം എടുത്ത് കയ്യിൽ വെച്ച് round രൂപത്തിലാക്കി നടുക്ക് ഒരു തുളയും ഇട്ട് എണ്ണയിലേക്ക് ഇടുക . തിരിച്ചും മറിച്ചും ഇട്ട് വറുത്തെടുക്കുക . ഒരു ഗോൾഡൻ കളർ ആകുമ്പോൾ എണ്ണയിൽ നിന്ന് കോരി മാറ്റുക .
  6. മാവ് കയ്യിൽവെച്ച് shape ആക്കുന്നനേരം കൈ വെള്ളത്തിൽ മുക്കി നനക്കണം. അല്ലെങ്കിൽ കയ്യിൽ ഒട്ടിപിടിക്കുന്നതുകൊണ്ട് വടയ്ക്ക് shape കിട്ടാതെ വരും.
  7. Medium Flame ൽ ഇട്ടു വേണം വട വേവിക്കാൻ. വട കോരി എടുക്കാൻ നേരം Hight Flame ൽ ആക്കി കളർ ഗോൾഡൻ ആക്കുന്നതാണ് നല്ലത് . അല്ലെങ്കിൽ വടയുടെ ഉൾവശം വേവില്ല .

ചട്‌ണി

  1. ചേരുവകകൾ എല്ലാംകൂടി വെള്ളം ചേർക്കാതെ തരി തരിപ്പോടുകൂടി അരച്ചെടുക്കുക . ആവശ്യമുള്ളവർക്ക് ഒരു പച്ചമുളകുകൂടി ചേർക്കാം . മുളക് ചേർത്തില്ലെങ്കിലും ഇഞ്ചിയുടെ ഒരു എരിവു ചട്‌നിക്കുണ്ടാവും .

Would you find this information useful? Please Share & Support

Our Facebook Page

Like us on Facebook for all the latest recipes

Friends ന് Forward ചെയ്തു കൊടുക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ എളുപ്പം WhatsApp ചെയ്യാം. താഴെയുള്ള Icon ക്ലിക്ക് ചെയ്താൽ മതി .