കുറച്ച് അവൽ എടുക്കാൻ ഉണ്ടോ ? എങ്കിൽ ഇതാ അടിപൊളി ഗുലാബ് ജാമുൻ ഉണ്ടാക്കാം | Gulab Jamun with Rice Flakes

അവൽ കൊണ്ട് തേനൂറും ഗുലാബ് ജാമുൻ | Gulab Jamun with Rice Flakes

Gulab Jamun

Ingredients

  1. അവൽ - 2 Cup
  2. ഗോതമ്പുപൊടി - 2 tablespoon
  3. പാൽപൊടി - 2 tablespoon
  4. ഉപ്പ് - ഒരു നുള്ള്
  5. എണ്ണ - ആവശ്യത്തിന്
  6. വെള്ളം - 1 Cup
  7. പഞ്ചസാര - 1 Cup
  8. മഞ്ഞൾ പൊടി - ഒരു നുള്ള്
  9. ഏലക്കാ - 1 എണ്ണം

Preparation

  1. ആദ്യം അവൽ നല്ലതുപോലെ കഴുകി വെള്ളം പിഴിഞ്ഞുവെക്കുക . ഇതിലേക്ക് ഗോതമ്പുപൊടിയും , പാൽപൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് കുഴക്കുക . കയ്യിൽ ഒട്ടിപ്പിടിക്കുന്നുണ്ടെങ്കിൽ സ്വല്പം നെയ്യോ എണ്ണയോ കയ്യിൽ തടവുക . ഇതിൽ വേറെ വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല. അവൽ കഴുകിയതുകൊണ്ട് ആ നനവ് മതിയാകും കുഴക്കുന്നതിന് .
  2. കുഴച്ചിതിനു ശേഷം മാവ് ചെറിയ ചെറിയ ബോൾസ് ആയിട്ട് ഉരുട്ടി എടുക്കുക . ഒരു പാനിൽ എണ്ണ ചൂടാക്കിയ ശേഷം ഓരോ ബോൾസും എണ്ണയിലിട്ടു ഇളക്കി പൊരിച്ച് എടുക്കുക . ഒരു ബ്രൗൺ കളർ ആവുമ്പോൾ കോരി മാറ്റുക .
  3. ഇനി വേറെ ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് ഒരു കപ്പ് പഞ്ചസാരയും ഒരു കപ്പ് വെള്ളവും ഏലക്കായും മഞ്ഞൾപൊടിയും ചേർത്ത് ഇളക്കുക .
  4. പഞ്ചസാര പാനി ഒരു നൂൽ പരുവം ആകുമ്പോൾ അടുപ്പിൽനിന്നു മാറ്റിവെച്ച് ഇതിലേക്ക് നേരത്തെ തയ്യാറാക്കിവെച്ച ബോൾസ് ഇട്ട് വെക്കുക . ബോൾസ് പഞ്ചസാര പാനിയിൽ മുങ്ങി കിടക്കണം . ഒരു രണ്ടു മണിക്കൂറിനുശേഷം (നന്നായി കുതിരണം) ഉപയോഗിക്കാം .

Would you find this information useful? Please Share & Support

Our Facebook Page

Like us on Facebook for all the latest recipes

Friends ന് Forward ചെയ്തു കൊടുക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ എളുപ്പം WhatsApp ചെയ്യാം. താഴെയുള്ള Icon ക്ലിക്ക് ചെയ്താൽ മതി .